ഖുര്‍ആന്‍ പഠനം

D4മീഡിയ തയ്യാറാക്കിയ ഈ 'ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാഠ്യ പദ്ധതി' ലോകത്തെങ്ങുമുള്ള മലയാളി സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കുകയാണ്.

ഏത് സാധാരണക്കാരനും പരിശുദ്ധ ഖുര്‍ആന്റെ അര്‍ഥവും ആശയവും എളുപ്പത്തില്‍ ഗ്രഹിക്കാനും പഠിക്കാനും സാധ്യമാകുന്ന വിധത്തിലാണ് ക്ലാസ്സുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. യുവ പണ്ഡിതന്‍മാരായ എം.സി. സുബ്ഹാന്‍ ബാബുവും ബശീര്‍ മുഹ്‌യിദ്ദീനുമാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.

തീര്‍ത്തും സൗജന്യമായി ലോകത്തെവിടെ നിന്നും ഏത് സമയത്തും ആര്‍ക്കും പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ വീഡിയോ ക്ലാസ്സുകള്‍ക്ക് പുറമെ, പാഠ ഭാഗങ്ങളുടെ വാക്കര്‍ഥം വിശദീകരണം എന്നിവയും ലഭ്യമാണ്.

ലളിതമായ ഈ ഖുര്‍ആന്‍ പഠന പരമ്പര കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളായ മലയാളികള്‍ക്കെല്ലാം ഒരുപോലെ പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇതിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയ സുമനസ്സുകളായ വ്യക്തികള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍..

ഡയരക്ടര്‍
D4മീഡിയ