ഇബ്‌റാഹീം

സൂക്തങ്ങള്‍: 5-6

വാക്കര്‍ത്ഥം

തീര്‍ച്ചയായും മൂസയെ നാം അയച്ചിട്ടുണ്ടായിരുന്നു = مُوسَىٰ أَرْسَلْنَا وَلَقَدْ

നമ്മുടെ ദൃഷ്ടാന്തങ്ങളുമായിട്ട് = بِآيَاتِنَا

(അദ്ദേഹത്തോട് നാം കല്‍പിച്ചു) എന്തെന്നാല്‍ = أَنْ

നിന്റെ ജനത്തെ പുറപ്പെടുവിക്കുക (നയിക്കുക) = قَوْمَكَ أَخْرِجْ

ഇരുട്ടുകളില്‍നിന്ന് = مِنَ الظُّلُمَاتِ

വെളിച്ചത്തിലേക്ക് = إِلَى النُّورِ

അവരെ ഓര്‍മിപ്പിക്കുക = وَذَكِّرْهُم

അല്ലാഹുവിന്റെ നാളുകള്‍ (ചരിത്രത്തിലെ മഹാസംഭവങ്ങള്‍) = بِأَيَّامِ اللَّهِۚ

തീര്‍ച്ചയായും അതില്‍ ഉണ്ട്  =   فِي ذَٰلِكَ   إِنَّ

(പാഠം നല്‍കുന്ന) ദൃഷ്ടാന്തങ്ങള്‍ = لَآيَاتٍ

ഏറെ ക്ഷമയുള്ളവര്‍ക്ക് ഒക്കെയും = لِّكُلِّ صَبَّارٍ

ഏറെ കൃതജ്ഞതയുള്ളവര്‍ക്ക് ഒക്കെയും = شَكُورٍ

മൂസാ സ്വജനത്തോടോതിയതോര്‍ക്കുക = لِقَوْمِهِ  مُوسَىٰ وَإِذْ قَالَ

നിങ്ങള്‍ക്ക് അല്ലാഹു അരുളിയ അനുഗ്രഹങ്ങളനുസ്മരിക്കുവിന്‍ = عَلَيْكُمْ  نِعْمَةَ اللَّهِ اذْكُرُوا

അവന്‍ നിങ്ങളെ രക്ഷിച്ചത് = إِذْ أَنجَاكُم

ഫറവോന്റെ കുടുംബത്തില്‍നിന്ന്(ഫറവോന്മാരില്‍നിന്ന്) = مِّنْ آلِ فِرْعَوْنَ

അവന്‍ നിങ്ങളെ അനുഭവിപ്പിക്കുന്നു(കയായിരുന്നു) = يَسُومُونَكُمْ

മോശമായ(കൊടിയ) പീഡനം = سُوءَ الْعَذَابِ

അവര്‍ അറുകൊല ചെ(യ്തു)യ്യുന്നു = وَيُذَبِّحُونَ

അവരുടെ ആണ്‍സന്തതികളെ = أَبْنَاءَكُمْ

അവര്‍ ജീവിക്കാനാവശ്യപ്പെടുന്നു(ജീവിക്കാന്‍ വിട്ടു)= وَيَسْتَحْيُونَ

അവരുടെ പെണ്ണുങ്ങളെ = نِسَاءَكُمْۚ

അതില്‍ ഉണ്ട് = وَفِي ذَٰلِكُم

നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പരീക്ഷണം = مِّن رَّبِّكُمْ بَلَاءٌ

ഭയങ്കരമായ = عَظِيمٌ

وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا أَنْ أَخْرِجْقَوْمَكَ مِنَ الظُّلُمَاتِ إِلَى النُّورِ وَذَكِّرْهُم بِأَيَّامِ اللَّهِۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ ﴿٥﴾

وَإِذْ قَالَ مُوسَىٰ لِقَوْمِهِ اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ أَنجَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ وَيُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْۚ وَفِي ذَٰلِكُم بَلَاءٌمِّن رَّبِّكُمْ عَظِيمٌ ﴿٦﴾

5.            ഇതിനു മുമ്പ് മൂസായെ നാം ദൃഷ്ടാന്തങ്ങളുമായി അയച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തോടു കല്‍പിച്ചു: നിന്റെ ജനത്തെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുക. ചരിത്രത്തിലെ മഹാസംഭവങ്ങള്‍ അവരെ ഓര്‍മിപ്പിക്കുക. ഏറെ ക്ഷമയും കൃതജ്ഞതയുമുള്ളവര്‍ക്കൊക്കെയും അതില്‍ തീര്‍ച്ചയായും മഹത്തായ പാഠം നല്‍കുന്ന ദൃഷ്ടാന്തങ്ങളുണ്ട്.

6.            മൂസാ സ്വജനത്തോടോതിയതോര്‍ക്കുക: അല്ലാഹു നിങ്ങള്‍ക്കരുളിയ അനുഗ്രഹങ്ങളനുസ്മരിക്കുവിന്‍- ഫറവോന്മാരില്‍നിന്ന് അവന്‍ നിങ്ങളെ മോചിപ്പിച്ചത്. ഫറവോനികള്‍ നിങ്ങളെ കൊടിയ പീഡനങ്ങളനുഭവിപ്പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍ സന്തതികളെ അറുകൊല ചെയ്തു. പെണ്ണുങ്ങളെ മാത്രം ജീവിക്കാന്‍ വിട്ടു. നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള ഭയങ്കരമായ പരീക്ഷണമുണ്ടതില്‍.

5.            ഇതുമുതല്‍ ഏതാനും സൂക്തങ്ങളില്‍ മൂസാനബിയുടെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. അറബികളെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ മുഹമ്മദ്‌നബിയെ നിയോഗിച്ചതുപോലെ ഈജിപ്തുകാരെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനും ഇസ്‌റാഈല്യരെ അവരനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തില്‍നിന്നും യാതനകളില്‍നിന്നും മോചിപ്പിക്കാനും നിയുക്തനായ പ്രവാചകനായിരുന്നു മൂസാ(അ). മുഹമ്മദ്‌നബി(സ)ക്ക് ഖുര്‍ആന്‍ എന്നപോലെ മൂസാനബിക്ക് തൗറാത്ത് അവതരിപ്പിച്ചുകൊടുത്തിരുന്നു. അതിനു പുറമെ അദ്ദേഹത്തിനു ചില ദിവ്യാദ്ഭുത ദൃഷ്ടാന്തങ്ങളും നല്‍കിയിട്ടുണ്ടായിരുന്നു. അദ്ഭുതകരമായ വടി, ധവളഹസ്തം തുടങ്ങിയ അത്തരം സിദ്ധികളെയാണ്  بِآيَاتِنَا എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. وَذَكِّرْهُم (അവരെ അനുസ്മരിപ്പിക്കുക) എന്നതിലെ 'അവര്‍' ഇസ്രാഈല്യരാണ്. يوم (ദിവസം) ന്റെ ബഹുവചനമാണ് أيام. ഇത് മറ്റൊന്നിനോട് ചേര്‍ത്ത് ചരിത്രത്തിലെ മഹാസംഭവങ്ങള്‍ എന്ന അര്‍ഥത്തിലും ഉപയോഗിക്കുന്നു. അറേബ്യന്‍ ചരിത്രത്തിലെ മഹായുദ്ധങ്ങളെ العرب أيام എന്നുപറയും. അല്ലാഹുവിന്റെ ശക്തിയും അധികാരവും വിധിവൈഭവവും കനിവും കാരുണ്യവുമെല്ലാം പ്രകടമായ ചരിത്ര സംഭവങ്ങളാണ് الله أيام. യൂസുഫ്‌നബിക്ക് ഈജിപ്തില്‍ അധികാരം ലഭിച്ചതും ഇസ്‌റാഈല്യരുടെ ഈജിപ്തിലേക്കുള്ള കുടിയേറ്റവും പിന്നീട് അവിടെ അടിമകളും പീഡിതരുമായിത്തീര്‍ന്നതും ഒടുവില്‍ മൂസാനബിയുടെ നേതൃത്വത്തില്‍ രക്ഷപ്പെട്ടതുമെല്ലാമാണ് ഇവിടെ الله أيام കൊണ്ട് സൂചിപ്പിക്കുന്നത്.

അല്ലാഹുവിനോട് ഏറെ നന്ദിയുള്ളവരായിക്കൊണ്ട് അവന്‍ അരുളിയ സന്മാര്‍ഗത്തില്‍ അദമ്യമായ ക്ഷമയോടെ അടിയുറച്ചുനില്‍ക്കുന്ന ദൈവദാസന്മാര്‍ക്ക് ആ ചരിത്രസംഭവങ്ങളില്‍ അല്ലാഹുവിന്റെ ഏകത്വത്തിന്റെയും സല്‍ഗുണസമ്പൂര്‍ണതയുടെയും മികച്ച ദൃഷ്ടാന്തങ്ങള്‍ കാണാന്‍ കഴിയും. മൂസാനബി സത്യപ്രബോധനം ആരംഭിച്ചപ്പോള്‍ ഫറവോനികളില്‍നിന്ന് കൊടിയ അക്രമങ്ങള്‍ നേരിടേണ്ടിവന്നു. എങ്കിലും ഒടുവില്‍ അല്ലാഹു ഫറവോനെ നശിപ്പിച്ചു. മൂസാക്കും ഇസ്‌റാഈല്യര്‍ക്കും വിജയമരുളി. ഇതേപോലെ മുഹമ്മദ്‌നബിയും മുസ്‌ലിംകളും പലപല പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. അവയെല്ലാം സ്ഥൈര്യത്തോടെ തരണം ചെയ്തു മുന്നോട്ടുപോയാല്‍ അവരുടെ പാദങ്ങളെയും മഹാവിജയങ്ങള്‍ വന്നു ചുംബിക്കും.

6.            ഇവിടെ ഓര്‍ക്കാനാവശ്യപ്പെടുന്ന ദൈവാനുഗ്രഹം മുഖ്യമായും ഈജിപ്തില്‍നിന്നുള്ള അവരുടെ സുരക്ഷിതമായ പലായനവും മരുഭൂവാസക്കാലത്ത് വിശപ്പകറ്റാന്‍ നിര്‍ലോഭം ലഭിച്ചുകൊണ്ടിരുന്ന സ്വാദിഷ്ടമായ മന്നയും സല്‍വയുമാണ്. മൂസാനബിയും ഇസ്രാഈല്യരും ഈജിപ്തില്‍നിന്ന് രക്ഷപ്പെട്ട് മരുഭൂമിയില്‍ വസിക്കുന്ന കാലത്താണ് അദ്ദേഹം ഈ പ്രഭാഷണം നടത്തിയത്. പഴയനിയമം ആവര്‍ത്തനപുസ്തകത്തിലെ 4,6,8,10,11,28,29,30 അധ്യായങ്ങളില്‍ ഈ പ്രഭാഷണം വിസ്തരിച്ചുദ്ധരിക്കുന്നുണ്ട്. ഇസ്‌റാഈല്യരെ ഇപ്രകാരം ഉല്‍ബോധിപ്പിക്കുകയാണ് പ്രഭാഷണ ലക്ഷ്യം: അതിഭയങ്കരവും ദാരുണവുമായ ഒരു പരീക്ഷണാവസ്ഥയില്‍നിന്ന് അല്ലാഹു അവന്റെ ഔദാര്യം കൊണ്ടുമാത്രം നിങ്ങളെ രക്ഷിച്ചിരിക്കുകയാണ്. അതിനാല്‍, നിങ്ങള്‍ സദാ ആ അനുഗ്രഹം ഓര്‍ക്കുകയും അവനോട് നന്ദിയുള്ളവരായിരിക്കുകയും വേണം. അത് വിസ്മരിച്ച് വീണ്ടും പഴയ ഭൗതിക പ്രമത്തതയിലാണ്ട് നശിക്കാനിടയാകരുത്. നിങ്ങള്‍ ഫറവോനികളാല്‍ അടിമകളാക്കപ്പെട്ടതിലൂടെ അനുഭവിക്കേണ്ടി വന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വിസ്മരിച്ച് ഭൗതിക പ്രമത്തരായി ചെകുത്താന്റെ വഴിയില്‍ സഞ്ചരിച്ചതിന്റെ ശിക്ഷയാണ്. ഇസ്രാഈല്യര്‍ പില്‍ക്കാലത്ത് ഈ ഉല്‍ബോധനം വീണ്ടും വിസ്മരിച്ച് ചെകുത്താന്റെ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചു സ്വന്തം ദൗര്‍ഭാഗ്യം ക്ഷണിച്ചുവരുത്തിക്കൊണ്ടിരുന്ന കാലത്താണ് ഖുര്‍ആന്‍ ഈ പ്രഭാഷണം അനുസ്മരിപ്പിക്കുന്നത്. ആണ്‍കുട്ടികളെ കൊന്നുകളയുകയും സ്ത്രീകളെ മാത്രം ജീവിക്കാനനുവദിക്കുകയും ചെയ്യുന്ന ഫറവോന്റെ കിരാത നടപടിയെക്കുറിച്ച്, ഈ വിഷയം പരാമര്‍ശിക്കുന്ന അല്‍ബഖറയിലെ 49-ാം സൂക്തത്തിനുതാഴെ വിശദീകരിച്ചിരിക്കുന്നു.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments