ഇബ്‌റാഹീം

സൂക്തങ്ങള്‍: 12-13

വാക്കര്‍ത്ഥം

ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം = عَلَى اللَّهِ أَلَّا نَتَوَكَّلَ وَمَا لَنَا

അവന്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നിരിക്കുന്നു, നയിച്ചിരിക്കെ = وَقَدْ هَدَانَا

ഞങ്ങളുടെ(ജീവിത) മാര്‍ഗം = سُبُلَنَاۚ

തീര്‍ച്ചയായും ഞങ്ങള്‍ ക്ഷമിക്കും(ക്ഷമയോടെ സഹിക്കുക തന്നെ ചെയ്യും) = وَلَنَصْبِرَنَّ

നിങ്ങള്‍ ഞങ്ങളോടു കാട്ടുന്ന ദ്രോഹങ്ങള്‍(ഒക്കെയും) = عَلَىٰ مَا آذَيْتُمُونَاۚ

അല്ലാഹുവില്‍ മാത്രം = وَعَلَى اللَّهِ

ഭരമേല്‍പിച്ചു കൊള്ളട്ടെ = فَلْيَتَوَكَّلِ

ഭരമേല്‍പിക്കുന്നവര്‍ = الْمُتَوَكِّلُونَ

(ദൈവികസന്ദേശം തള്ളിക്കളഞ്ഞ ധിക്കാരികള്‍ ഭീഷണിപ്പെടുത്തി) നിഷേധിച്ചവര്‍ പറഞ്ഞു

= الَّذِينَ كَفَرُوا وَقَالَ

അവരുടെ പ്രവാചകന്മാരോട് = لِرُسُلِهِمْ

ഞങ്ങള്‍ നിങ്ങളെ പുറപ്പെടുവിക്കുകതന്നെ ചെയ്യും(ആട്ടിപ്പായിക്കും)= لَنُخْرِجَنَّكُم

ഞങ്ങളുടെ ഭൂമിയി(ഈനാട്ടി)ല്‍നിന്ന് = مِّنْ أَرْضِنَا

അല്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ മടങ്ങും(തിരിച്ചുവന്നേ തീരൂ) = لَتَعُودُنَّ أَوْ

ഞങ്ങളുടെ മതത്തില്‍ = فِي مِلَّتِنَاۖ

അപ്പോള്‍ വെളിപാടു നല്‍കി(അറിയിപ്പു നല്‍കി)= فَأَوْحَىٰ

അവ(പ്രവാചകന്മാ)രിലേക്ക് = إِلَيْهِمْ

അവരുടെ വിധാതാവ് = رَبُّهُمْ

തീര്‍ച്ചയായും നാം നശിപ്പിക്കുന്നതാകുന്നു = لَنُهْلِكَنَّ

ഈ ധര്‍മധിക്കാരികളെ = الظَّالِمِينَ

وَمَا لَنَا أَلَّا نَتَوَكَّلَ عَلَى اللَّهِ وَقَدْ هَدَانَا سُبُلَنَاۚ وَلَنَصْبِرَنَّ عَلَىٰ مَا آذَيْتُمُونَاۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ ﴿١٢﴾

وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ فَأَوْحَىٰ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ الظَّالِمِينَ ﴿١٣﴾

12.          ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം, അവന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതമാര്‍ഗം കാണിച്ചു തന്നിരിക്കെ? നിങ്ങള്‍ ഞങ്ങളോടു കാട്ടുന്ന ദ്രോഹമൊക്കെയും ഞങ്ങള്‍ ക്ഷമയോടെ സഹിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവര്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിച്ചുകൊള്ളട്ടെ.

13.          ദൈവിക സന്ദേശം തള്ളിക്കളഞ്ഞ ധിക്കാരികള്‍ പ്രവാചകന്മാരെ ഭീഷണിപ്പെടുത്തി: ഞങ്ങള്‍ നിങ്ങളെ ഈ നാട്ടില്‍ നിന്ന് ആട്ടിപ്പായിക്കുകതന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചുവന്നേ തീരൂ. അപ്പോള്‍ വിധാതാവ് പ്രവാചകന്മാര്‍ക്ക് അറിവു നല്‍കി. ഈ ധര്‍മധിക്കാരികളെ നാം തീര്‍ച്ചയായും നശിപ്പിക്കുന്നതാകുന്നു.

12.          ഞങ്ങള്‍ തന്നിഷ്ടപ്രകാരം ഒന്നും ചെയ്യുന്നില്ല, എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ചിരിക്കുകയാണ്, അവനാണ് ഞങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നും പ്രവാചകന്മാര്‍ വ്യക്തമാക്കുന്നു.  എന്ന വാക്യത്തില്‍ വിശ്വാസികളോടുള്ള ഒരു ഉല്‍ബോധനവും കൂടിയുണ്ട്: അവിശ്വാസികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ദിവ്യാദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെട്ടെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കേണ്ടതില്ല. അതു പ്രത്യക്ഷപ്പെടുത്തേണമോ വേണ്ടയോ എന്നൊക്കെ അല്ലാഹു തീരുമാനിച്ചുകൊള്ളും. അവിശ്വാസികളുടെ അതിക്രമങ്ങള്‍ക്ക് ദിവ്യാദ്ഭുതപ്രകടനം പരിഹാരമാകുമെന്നും കരുതേണ്ട. സത്യവിശ്വാസികള്‍ തങ്ങളെ സമര്‍പ്പിക്കേണ്ടത് അത്തരം കാര്യങ്ങളിലല്ല, സര്‍വശക്തനായ അല്ലാഹുവിലാണ്. അല്ലാഹു ശരിയായ ജീവിതപാത കാണിച്ചു തന്നിരിക്കുന്നുവെന്ന് ഉറപ്പുള്ളവര്‍ ജീവിതത്തിന്റെ രക്ഷയും വിജയവും അവനില്‍ തന്നെ സമര്‍പ്പിക്കാതിരിക്കുന്നതിന് ഒരു ന്യായവുമില്ല. പിന്നെ, സത്യനിഷേധികളുടെ അക്രമങ്ങളും മര്‍ദനങ്ങളും, അതൊന്നും സത്യത്തിന്റെയും ധര്‍മത്തിന്റെയും പാതയില്‍നിന്ന് വിശ്വാസികളെ വ്യതിചലിപ്പിക്കുകയില്ല. എല്ലാം ക്ഷമയോടെ നേരിട്ടുകൊണ്ട് അവര്‍ മുന്നോട്ടു പോവുക തന്നെ ചെയ്യും. സൂറ അശ്ശുഅറാഅ്: 50-ാം സൂക്തത്തില്‍ ആഭിചാരകന്മാര്‍ ഫറവോനോട് പറഞ്ഞതായി ഉദ്ധരിക്കുന്ന  (സാരമില്ല, ഞങ്ങള്‍ ഞങ്ങളുടെ വിധാതാവിലേക്ക് തിരിച്ചു പോകേണ്ടവരാണല്ലോ) എന്ന വാക്യത്തിന് സമാനമാണിത്. ഞങ്ങള്‍ ഞങ്ങളെ പൂര്‍ണമായി അല്ലാഹുവിലര്‍പ്പിച്ചിരിക്കുന്നു. അവന്‍ മാത്രമാണ് കാര്യങ്ങള്‍ ഭരമേല്‍പിക്കപ്പെടാന്‍ അര്‍ഹതയുള്ളവന്‍. പ്രശ്‌നങ്ങളും പ്രയാസങ്ങളും ഭരമേല്‍പിക്കുന്നവര്‍ അല്ലാഹുവില്‍ തന്നെയാണ് ഭരമേല്‍പിക്കേണ്ടത്.

13.          പ്രവാചകവര്യന്മാരും സത്യനിഷേധികളായ സമൂഹനേതൃത്വവും തമ്മിലുണ്ടാകുന്ന സംവാദങ്ങളുടെ സ്വാഭാവിക പരിണിതിയാണ് ഈ സൂക്തം പരാമര്‍ശിക്കുന്നത്. ഞങ്ങളുടെ രക്ഷയും വിജയവുമെല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട്, നിങ്ങളുടെ അക്രമങ്ങളും പീഡനങ്ങളും ക്ഷമയോടെ സഹിച്ച് ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടിയുറച്ചു മുന്നോട്ടു പോവുക തന്നെ ചെയ്യും എന്നാണല്ലോ മുന്‍ സൂക്തത്തില്‍ പ്രവാചകന്മാര്‍ വ്യക്തമാക്കിയത്. അതിനുമറുപടിയായി പ്രതിയോഗികള്‍ അവസാനത്തെ അടവെടുക്കുകയാണ്. അങ്ങനെ മുന്നോട്ടുപോകാന്‍ ഞങ്ങളൊരിക്കലും അനുവദിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ പൂര്‍വമതത്തിലേക്ക് തിരിച്ചു വരുന്നില്ലെങ്കില്‍ നിങ്ങളെ ഈ നാട്ടില്‍നിന്ന് അടിച്ചോടിക്കും. ചിലപ്പോള്‍ ഭീഷണി തടവിലാക്കുമെന്നും ചിലപ്പോള്‍ കൊന്നുകളയുമെന്നുമൊക്കെ ആയിരിക്കും; നിങ്ങള്‍ ഭരമേല്‍പിച്ച ദൈവം വന്ന് രക്ഷിക്കുന്നതൊന്ന് കാണട്ടെ എന്ന ഹുങ്കോടെ. ശുഐബ്‌നബിയുടെ ജനത അദ്ദേഹത്തോടു പറഞ്ഞതായി അല്‍അഅ്‌റാഫ്: 88-ാം സൂക്തം ഉദ്ധരിക്കുന്നു: لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِن قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۚ

(ഹേ, ശുഐബ്, നിന്നെയും നിന്റെ കൂടെ വിശ്വസിച്ചവരെയൊക്കെയും ഞങ്ങള്‍ നാട്ടില്‍നിന്ന് ആട്ടിയോടിക്കും തീര്‍ച്ച. അല്ലെങ്കില്‍ നീ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചു വരിക തന്നെ വേണം.) ഒരു പട്ടണവാസികള്‍ അവരിലാഗതരായ പ്രവാചകന്മാരോടു പറഞ്ഞു: لَئِن لَّمْ تَنتَهُوا لَنَرْجُمَنَّكُمْوَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ

(നിങ്ങള്‍ ഈ സംരംഭത്തില്‍ നിന്നു വിരമിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കല്ലെറിയും. ഞങ്ങളില്‍നിന്ന് വേദനയേറിയ ശിക്ഷ തന്നെ നിങ്ങള്‍ ഏല്‍ക്കേണ്ടി വരും - 36:18). ഇബ്‌റാഹീംനബിയോട് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു: لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَۖ وَاهْجُرْنِي مَلِيًّا

(നീ വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിയും. നീ എന്നെന്നേക്കുമായി എന്നെ വിട്ടു പോകേണം - 19:46). ഏറ്റം നിന്ദ്യരായ കുറ്റവാളികളില്‍ ശിക്ഷ നടപ്പിലാകുന്ന രീതിയിയായിരുന്നു കല്ലേറ്. മുഹമ്മദ്‌നബിക്കുനേരെ ഖുറൈശികളുടെ നിലപാടിനെക്കുറിച്ചു പറയുന്നു:  (ഈ മണ്ണില്‍നിന്ന് നിന്റെ പാദമിളകാനും ഇവിടെ നിന്ന് നിന്നെ പുറത്താക്കാനും അവര്‍ ഒരുമ്പെട്ടിരിക്കുന്നു - 17:76). 8:30-ാം സൂക്തത്തില്‍ അതേപ്പറ്റി പറയുന്നു: وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَۚ

(നിന്നെ തടവിലാക്കുകയോ കൊന്നുകളയുകയോ നാടുകടത്തുകയോ ചെയ്യുന്നതിനുവേണ്ടി ധര്‍മവിരോധികള്‍ തന്ത്രങ്ങളാവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നതും ഓര്‍ക്കുക).

മനപൂര്‍വം സത്യം നിഷേധിക്കുന്നവര്‍ ഇത്തരം ഭീഷണികള്‍ക്ക് ധൃഷ്ടരാകുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, സത്യസന്ധമായ ന്യായവാദത്തിലൂടെ പ്രവാചകന്മാരെ പരാജയപ്പെടുത്താനാവില്ല എന്ന ബോധ്യം. പ്രവാചകന്മാര്‍ അവരുടെ ആദര്‍ശം അവതരിപ്പിക്കുന്നത് ന്യായത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. അവിശ്വാസികളുടെ ആദര്‍ശങ്ങള്‍ക്കടിത്തറ കേവലം ഊഹാപോഹങ്ങളും പാരമ്പര്യ സങ്കല്‍പങ്ങളുമാണ്. ഏതു സത്യത്തെയും ന്യായത്തെയും അതിജയിക്കാനുള്ള ഭൗതിക ശക്തി തങ്ങള്‍ക്കുണ്ട് എന്ന അഹന്തയാണ് രണ്ടാമത്തെ കാരണം. അംഗബലവും ആയുധശേഷിയും സാമ്പത്തിക ശക്തിയും എല്ലാം കുറഞ്ഞ ദുര്‍ബലരാണ് പ്രവാചകന്മാരും അവരുടെ അനുയായികളും. സമുദായത്തിലെ ഭൂരിപക്ഷം അവരുടെ കൂടെയായിരിക്കും എന്നതാണ് മൂന്നാമത്തെ കാരണം. ബഹുജനത്തെ ഇളക്കിവിട്ടാല്‍ പ്രവാചകന്മാരെയും അവരുടെ പ്രബോധനത്തെയും അനായാസം തോല്‍പിക്കാം.

നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചു വന്നേ തീരൂ- لَتَعُودُنَّ فِي مِلَّتِنَاۖ   -എന്ന വാക്കില്‍ പ്രവാചകന്മാര്‍ നേരത്തെ ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരുമായിരുന്നു എന്ന ധ്വനിയുണ്ട്. ഇത് അവരുടെ തെറ്റിദ്ധാരണയാണ്. പ്രവാചകത്വലബ്ധിക്കുമുമ്പ് അവര്‍ വിഗ്രഹാരാധനയെയും അതുമായി ബന്ധപ്പെട്ട അനാചാരങ്ങളെയും തുറന്നെതിര്‍ക്കുകയോ പുതിയൊരു മതത്തിലേക്ക് പ്രബോധനം ചെയ്യുകയോ ചെയ്തിരുന്നില്ല എന്നതാണ് ശരി. ആദ്യം മുതലേ അല്ലാഹു സൃഷ്ടിച്ച പ്രകൃതി -فطرت الله-യില്‍ നിലകൊള്ളുന്നവരും എല്ലാ വിഭാഗങ്ങളും അംഗീകരിക്കുന്ന പൊതു ധര്‍മങ്ങളാചരിക്കുന്നവരുമായിരുന്നു അവര്‍. അതുകണ്ട് സമുദായം സ്വന്തം മതം വിശ്വസിക്കുന്നവരും ആചരിക്കുന്നവരുമായി അവരെയും കണക്കാക്കി. ദൈവിക സന്ദേശം പ്രബോധനം ചെയ്യുകയും ജാഹിലിയ്യാവിശ്വാസങ്ങളെ എതിര്‍ത്തു തുടങ്ങുകയും ചെയ്തപ്പോഴാണ് സമുദായം അവരെ പാരമ്പര്യമതത്തില്‍നിന്നു പുറത്തു കടന്നവരായി മനസ്സിലാക്കിയത്.

ഈ സൂറക്ക് ഇബ്‌റാഹീം എന്നു നാമകരണം ചെയ്യപ്പെട്ടത് ഇതില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിവരിക്കുന്നതുകൊണ്ടല്ല. ഇബ്‌റാഹീംനബിയുടെ പരാമര്‍ശമുള്ള സൂറ എന്നേ അര്‍ഥമുള്ളൂ. ഇബ്‌റാഹീംനബിയുടെ ചരിത്രം പൂര്‍ണ രൂപത്തില്‍ ഈ സൂറ ഉള്‍ക്കൊള്ളുന്നില്ല. മൂസാ നബിയെപ്പോലെ അദ്ദേഹത്തെയും പരാമര്‍ശിച്ചിട്ടുണ്ടെന്നു മാത്രം.
തൊട്ടുമുമ്പുള്ള സൂറ അര്‍റഅ്ദിന്റെ ഒരനുബന്ധമോ വിപുലനമോ(Extension) ആണ് സൂറ ഇബ്‌റാഹീം എന്നു പറയാം. അര്‍റഅ്ദ് ചര്‍ച്ച ചെയ്ത ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ അടിസ്ഥാനവിശ്വാസതത്ത്വങ്ങളും സത്യനിഷേധികള്‍ക്കുള്ള താക്കീതും സത്യവിശ്വാസികള്‍ക്കുള്ള സുവിശേഷവും പൂര്‍വസമുദായങ്ങളുടെയും അവരുടെ പ്രവാചകന്മാരുടെയും സംഭവങ്ങളും സ്വര്‍ഗനരകങ്ങളുടെ വര്‍ണനയും തന്നെയാണ് ഈ സൂറയുടെയും മുഖ്യ ഉള്ളടക്കം. മൂസാ-ഇബ്‌റാഹീം എന്നീ പ്രവാചകന്മാരുടെ പ്രബോധനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സത്യസന്ദേശത്തിന്റെ മൂല്യവും സുസ്ഥിരതയും അസത്യത്തിന്റെ ക്ഷണികതയും ക്ഷുദ്രതയും ഉദാഹരണങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. പ്രവാചകന്മാര്‍ ഇഷ്ടാനുസാരം അദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താന്‍ കഴിയുന്ന ദിവ്യശക്തിയുള്ളവരല്ലെന്നും, സത്യനിഷേധികള്‍ക്കുള്ള ദൈവികശിക്ഷ വൈകുന്നതിന്റെ യാഥാര്‍ഥ്യമെന്തെന്നും കഴിഞ്ഞ സൂറയില്‍ പ്രസ്താവിച്ചത് മറ്റൊരു ശൈലിയില്‍ ഈ സൂറയും ആവര്‍ത്തിക്കുന്നുണ്ട്.
അര്‍റഅ്ദ് 37-ാം സൂക്തത്തില്‍ അറബി ധര്‍മശാസനമായി വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതിനെക്കുറിച്ചും 41-ാം സൂക്തത്തില്‍ ഭൂമിയെ അല്ലാഹു നാനാവശങ്ങളില്‍നിന്നും ചുരുക്കിക്കൊണ്ടു വരുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇസ്‌ലാമിന്റെ വിജയലക്ഷണം സൂചിപ്പിക്കുന്നുണ്ടല്ലോ. ഈ സൂചനകളെ ഖുറൈശികള്‍ക്ക് കുറെക്കൂടി വിശദീകരിച്ചു കൊടുക്കുന്നുണ്ടീ സൂറ. മക്കാമണ്ണില്‍ നടക്കുന്ന സത്യാസത്യസംഘട്ടനത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊടി ഏതാദര്‍ശത്തിന്റേതാണോ ആ ആദര്‍ശം ഭൂമിയിലും ആകാശത്തും അവലംബമില്ലാത്തതാണ്. മാനത്തുപടര്‍ന്നു നില്‍ക്കുന്ന ശാഖകളും മണ്ണില്‍ ആഴ്ന്ന അടിവേരുകളുമില്ലാത്ത മരംപോലെയാണത്. തള്ളിയിടാന്‍ ഒരു കരം നീണ്ടുവരാത്തതുകൊണ്ടാണ് ഇതുവരെ അതുനിലനിന്നത്. ഇപ്പോള്‍ അല്ലാഹു ഇതാ അങ്ങനെയൊരു കരം പ്രത്യക്ഷമാക്കിയിരിക്കുന്നു. അന്ത്യപ്രവാചകന്റെ സത്യസന്ദേശമാകുന്ന ഈ കരത്തെ പിന്തുണക്കുന്ന വിശ്വാസികളെ ഈ ലോകത്തും പരലോകത്തും ജേതാക്കളാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; അവര്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് ഈ സന്ദേശം പ്രബോധനം ചെയ്യുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്നു മാത്രം.
മൂസാ(അ)യുടെയും ഇതരപ്രവാചകന്മാരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ പ്രബോധനപ്രവര്‍ത്തനത്തിലൂടെ സത്യം അസത്യത്തെ അതിജയിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അനുസ്മരിച്ച ശേഷം ഇബ്‌റാഹീം(അ)ന്റെ ജീവിതത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വദേശം ത്യജിക്കേണ്ടി വന്നു. ആറ്റുനോറ്റുണ്ടായ സീമന്ത പുത്രനെയും അവന്റെ മാതാവിനെയും കൃഷിയോഗ്യമല്ലാത്ത ഊഷരഭൂമിയില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കേണ്ടിവന്നു. ഈ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഉദ്ധരിച്ചുകൊണ്ട് ക്ലേശഭരിതമായ ഈ ത്യാഗങ്ങളേറ്റുവാങ്ങിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സൂറ അര്‍റഅ്ദ് പോലെ, പ്രവാചകന്റെ മക്കാ ജീവിതത്തിലെ അവസാന കാലത്താണ് ഈ സൂറയും അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ്‌നബിയെ മക്കയില്‍നിന്ന് ആട്ടിയോടിക്കുകയോ കൊന്നുകളയുകയോ ചെയ്യണമെന്ന ആഗ്രഹം ഖുറൈശികളില്‍ ശക്തിപ്പെട്ട കാലമായിരുന്നു അത്. അവരുടെ ഈ നിലപാടിനെ സൂറ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۖ

(ആ സത്യനിഷേധികള്‍ അവരുടെ ദൈവദൂതന്മാരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തിരിച്ചു വരേണം). 43 മുതല്‍ 52 വരെയുള്ള സമാപനസൂക്തങ്ങളില്‍ നിന്നുള്ള സൂചനയും ഇതിന്റെ അവതരണം പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നുവെന്നാണ്.

Facebook Comments